Thursday, November 30, 2017

വഴുതന വർഗ്ഗ വിളകൾ


കേരളത്തിലെ പ്രധാന വഴുതനവർഗ്ഗ വിളകളാണ് മുളക്, വഴുതന, തക്കാളി എന്നിവ. ഇവയുടെ വിത്തിന്റെ തോത്, നടീൽ സമയം, ഇനങ്ങൾ, ഇടയകലം എന്നിവ താഴെ ചേർക്കുന്നു.

വിള വിത്തിന്റെ തോത് നടീൽ സമയം ഇനങ്ങൾ ഇടയകലം
മുളക് 1 കി.ഗ്രാം മഴയെ ആശ്രയിച്ച് - മേയ്, ജൂൺ (കാലവർഷത്തിനു മുൻപ്), ജലസേചിതകൃഷി - സെപ്റ്റംബർ, ഒക്ടോബർ ജ്വാലാമുഖി, ജ്വാല പന്ത് സി.1, കെ-2, ഉജ്വല, അനുഗ്രഹ 45 x 45 സെ.മീ
വഴുതന 370 മുതൽ 500 ഗ്രാം മഴയെ ആശ്രയിച്ച് - മേയ്, ജൂൺ (കാലവർഷത്തിനു മുൻപ്), ജലസേചിതകൃഷി - സെപ്റ്റംബർ, ഒക്ടോബർ സൂര്യ, ശ്വേത, ഹരിത, നീലിമ, പൂസാ പർപ്പിൾ ക്ലസ്റ്റർ 60 x 60 സെ.മീ
തക്കാളി 400 ഗ്രാം / ഹെക്ടർ ഒക്ടോബർ - നവംബർ (ജലസേചിത കൃഷിക്ക്) ശക്തി, മുക്തി, അനഘ 60 x 60 സെ.മീ

നഴ്സറി
പറിച്ചു നടുന്ന വിളകളാണ് വഴുതന വർഗ്ഗ പച്ചക്കറികൾ. വിത്തുകൾ തവാരണകളിൽ പാകി മുളപ്പിച്ച് ഒരു മാസം പ്രായമായ തൈകൾ പറിച്ചു നടാം. ഒരു ഹെക്ടറിലേക്കാവശ്യമായ തൈകൾ ഉത്പാദിപ്പിക്കാൻ 2.5 സെന്റ് സ്ഥലത്ത് തവാരണ തയ്യാറാക്കണം. വിത്ത് പാകുന്നതിനായി, 90 - 100 സെ.മീ വീതിയും ആവശ്യാനുസരണം നീളവുമുള്ള വാരങ്ങളുണ്ടാക്കി അതിൽ വിത്ത് പാകാം. നല്ല തുറസ്സായ ധാരാളം സൂര്യപ്രകാശം ലഭിക്കുന്ന സ്ഥലങ്ങളിൽ വളക്കൂറുള്ള മേൽമണ്ണും നല്ലതുപോലെ അഴുകിപ്പൊടിഞ്ഞ കാലിവളവും ചേർത്താണ് തവാരണകൾ തയ്യാറാക്കേണ്ടത്.

കീടങ്ങളും നിയന്ത്രണവും

വിള കീടം നിയന്ത്രണ മാർഗ്ഗങ്ങൾ
മുളക് മുഞ്ഞ പുകയിലകഷായം, വേപ്പെണ്ണ - വെളുത്തുള്ളി എമൽഷൻ (2%), നാറ്റപ്പൂച്ചെടി എമൽഷൻ (10%) എന്നിവയിലേതെങ്കിലുമൊന്ന് തളിക്കുക, വെർട്ടിസീലിയം ലീക്കാനി അല്ലെങ്കിൽ ഗ്രീൻലേസ് വിംഗ് എന്ന മിത്രകീടത്തിന്റെ മുട്ടകൾ നിക്ഷേപിക്കുക

ജാസിഡുകൾ പുകയിലകഷായം, വേപ്പെണ്ണ - വെളുത്തുള്ളി എമൽഷൻ (2%) അല്ലെങ്കിൽ ഇഞ്ചിപ്പുൽ / ഇഞ്ചിസത്ത് (10%) തളിക്കുക

ത്രിപ്സ് കിരിയാത്ത് സത്ത് (10%) തളിക്കുക

മണ്ഡരി വേപ്പെണ്ണ 5% അല്ലെങ്കിൽ വേപ്പെണ്ണ - വെളുത്തുള്ളി മിശ്രിതം 2% തളിക്കുക, അല്ലെങ്കിൽ 10 ദിവസത്തിലൊരിക്കൽ നേർപ്പിച്ച കഞ്ഞിവെള്ളം തളിച്ചുകൊടുക്കുക
മുളക് & തക്കാളി വെള്ളീച്ച വെർട്ടിസീലിയം ലീക്കാനി അല്ലെങ്കിൽ വെളുത്തുള്ളി എമൽഷൻ (2%) തളിച്ചു കൊടുക്കുക. പശ ചേർത്ത മഞ്ഞക്കെണികൾ തോട്ടത്തിൽ സ്ഥാപിക്കുക
വഴുതന കായ്തുരപ്പനും തണ്ടുതുരപ്പനും മുകളിലും വശങ്ങളിലും വലവിരിച്ച് സംരക്ഷിക്കുക. പുഴുക്കളേയും കീടബാധയേറ്റ ഭാഗങ്ങളേയും നശിപ്പിക്കുക. ഫെറമോൺ കെണികൾ സ്ഥാപിക്കുക. 2% വീര്യമുള്ള വേപ്പെണ്ണ - വെളുത്തുള്ളി എമൽഷൻ തളിക്കുക. ബാസില്ലസ് തുറിൻജിയൻസിസ് ബാക്ടീരയയുടെ ഡൈപെൽ, ഡെൽഫിൻ, ഹാൾട്ട്, ബയോ ആസ്പ്, ബയോലെപ് എന്നിവയിൽ ലഭ്യമായത് 0.7 മില്ലി/ലിറ്റർ എന്ന തോതിൽ തളിക്കുക. വെട്ടിയുടേയും കശുമാവിന്റേയും ഇലച്ചാറുകൾ തളിക്കുക.

ചുവന്ന മണ്ഡരി വെള്ളം ശക്തിയായി ചെടികളിൽ ചീറ്റി തളിക്കുക. കഞ്ഞിവെള്ളം ഇലയുടെ അടിയിൽ തളിച്ചുകൊടുക്കുക. ആവണക്ക് - സോപ്പ് എമൽഷൻ അല്ലെങ്കിൽ വേപ്പെണ്ണ - വെളുത്തുള്ളി എമൽഷൻ 2% തളിക്കുക

എപ്പിലാക്ന വണ്ട് സോപ്പ് - വെളുത്തുള്ളി -ആവണക്കെണ്ണ എമൽഷൻ 2% തളിക്കുക. കീടങ്ങളേയും മുട്ടകളേയും പുഴുക്കളേയും ശേഖരിച്ച് നശിപ്പിക്കുക
തക്കാളി കായ്തുരപ്പൻ വേപ്പിൻകുരു സത്ത് 5% തളിക്കുക. ബാസില്ലസ് തുറിൻജിയൻസിസ് ഉങ്ങ് അല്ലെങ്കിൽ വേപ്പിൻ പിണ്ണാക്ക് ഹെക്ടറിന് 250 കിലോ എന്ന തോതിൽ നടീൽ സമയത്തും അതിനുശേഷവും 30-45 ദിവസത്തെ ഇടവേളയിൽ രണ്ടോ മൂന്നോ പ്രാവശ്യവും നൽകുക

ചിത്രകീടം വേപ്പെണ്ണ - വെളുത്തുള്ളി എമൽഷൻ 2% രാവിലെ 8 മണിക്കു മുൻപ് തളിക്കുക. വേപ്പിൻ പിണ്ണാക്ക് (250 കിലോ/ഹെ) മണ്ണിൽ ചേർത്ത് കൊടുക്കുക. വേപ്പെണ്ണ, മരോട്ടിയെണ്ണ, ഇലുപ്പയെണ്ണ (2.5%) അല്ലെങ്കിൽ വേപ്പിൻകുരുസത്ത് (4%) തളിക്കുക
മുളക്, വഴുതന & തക്കാളി നിമവിരകൾ കമ്മ്യൂണിസ്റ്റ് പച്ച, വേപ്പില, വേപ്പിൻപിണ്ണാക്ക്, ഉമി, മരപ്പൊടി എന്നിവ ചതുരശ്ര മീറ്ററിന് 100 ഗ്രാം എന്ന തോതിൽ ചേർത്ത് കൊടുക്കുക. ചെടിയുടെ വളർച്ച ത്വരിതപ്പെടുത്തുന്ന റൈസോബാക്ടീരിയ, പാസിലോമൈസെസ് തുടങ്ങിയവ 2 കിലോ ഒരു ഹെക്ടറിന് എന്ന തോതിൽ മണ്ണിൽ ചേർക്കുക
മുളക് & തക്കാളി  തൈചീയൽ ഉയർന്ന വാരങ്ങളിൽ വേനൽക്കാലത്ത് വിത്ത് പാകണം. ചാലുകളിൽ ഒരു ചതുരശ്രമീറ്ററിന് 200 ഗ്രാം എന്ന തോതിൽ എ.എം.എഫ് ചേർത്തു കൊടുക്കുക. തവാരണകളിൽ കുമ്മായ്മ് വിതറണം. ട്രൈക്കോഡെർമ, സ്യൂഡോമോണാസ്, പിജിപിആർ മിശ്രിതം 2 എന്നിവ ഉപയോഗിക്കുക. മണ്ണിലെ രോഗാണുക്കളെ നശിപ്പിക്കുന്നതിന് വേപ്പിൻപിണ്ണാക്ക് 250 കി.ഗ്രാം/ഹെക്ടർ എന്ന തോതിൽ ചേർക്കുക. 

ഇലപ്പുള്ളി സ്യൂഡോമോണാസ് (2%) ബോർഡോ മിശ്രിതം (1%) തളിക്കുക

ബാക്ടീരിയൽ വാട്ടം പ്രതിരോധ ശേഷിയുള്ള ഇനങ്ങൾ നടുക. തക്കാളി കൃഷിക്ക് മുൻപായി തോട്ടങ്ങളി ബന്ദി ചെടികൾ നടുക. സ്യൂഡോമോണാസ് കൾച്ചറും പിജിപിആർ മിശ്രിതം 2 (20 ഗ്രാം/ലിറ്റർ) എന്ന തോതിൽ 15 ദിവസം ഇടവിട്ട് മണ്ണിൽ ചേർത്തു കൊടുക്കുക. തൈകളുടെ വേരുകൾ 1-2% സ്യൂഡോമോണാസ് കൾച്ചറിൽ മുക്കിവയ്ക്കുക. ഇതേ വീര്യത്തിൽ ഇലകളിലും തളിക്കുക
മുളക് വൈറസ് രോഗം വേപ്പധിഷ്ഠിത കീടനാശിനി (2 മില്ലി/ലിറ്റർ) എന്ന തോതിൽ തളിക്കുക. ഉജ്വല, പഞ്ചാബ് ലാൽ, പൂസാ സദാബഹാർ എന്നീയിനങ്ങൾ കൃഷി ചെയ്യുക
തക്കാളി വൈറസ് രോഗം വേപ്പധിഷ്ഠിത കീടനാശിനി (2 മില്ലി/ലിറ്റർ) എന്ന തോതിൽ തളിക്കുക. തക്കാളി പറിച്ചു നടുന്നതിനു 50 ദിവസമെങ്കിലും മുൻപ് 5-6 വരി ചോളം വിളയ്ക്കു ചുറ്റും നട്ടു പിടിപ്പിക്കുക. തോട്ടം കള രഹിതമായി സൂക്ഷിക്കുക

No comments:

Post a Comment