Friday, January 23, 2015

കോവല്‍

കേരളീയരുടെ പ്രിയപ്പെട്ട പച്ചക്കറി വിഭവങ്ങളിലൊന്നാണ് കോവയ്ക്ക. പോഷകഗുണത്തിന്റെ കാര്യത്തിലും മുന്നില്‍. വൈറ്റമിന്‍ എ., ബി., ബി.2 എന്നിവ കോവയ്ക്കയിലുണ്ട്. വേരും തണ്ടും ഇലകളും കായ്കളും ത്വക് രോഗങ്ങള്‍ക്കും ശ്വാസകോശ രോഗങ്ങള്‍ക്കും പ്രമേഹത്തിനും പനിക്കും പ്രതിവിധിയായി ഉപയോഗിക്കുന്നു. കീടങ്ങള്‍ കടിക്കുന്നതുകൊണ്ടുണ്ടാകുന്ന അലര്‍ജിക്ക് ഇലകള്‍ അരച്ചു പുരട്ടുന്നത് നല്ലതാണ്. രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിച്ചുനിര്‍ത്തുന്നതിന് കോവയ്ക്ക ഉത്തമമാണ്. ഇന്ത്യയാണ് കോവയ്ക്കയുടെ ജന്മദേശം. കേരളത്തില്‍ കാസര്‍ഗോഡ് ജില്ലയിലെ മഞ്ചേശ്വരം, കാഞ്ഞങ്ങാട് ഭാഗങ്ങളില്‍ നീളം കൂടിയതും നീളം കുറഞ്ഞ് വണ്ണമുള്ളതുമായ വൈവിധ്യമേറിയ കോവയ്ക്ക ഇനങ്ങള്‍ കാണാം.
ദീര്‍ഘകാല വിളയാണ് ഇത്. ഇത് വളരെ വേഗം വളരുകയും പടര്‍ന്നു കയറുകയും ചെയ്യും. നല്ല നീര്‍വാര്‍ച്ചയും മണല്‍ കലര്‍ന്ന മണ്ണുമാണ് കൃഷിക്ക് ഉത്തമം. കായ്കളുടെ ആകൃതിയിലും വലുപ്പത്തിലും തൂക്കത്തിലും വ്യത്യസ്തതയുള്ള നിരവധി ഇനങ്ങള്‍ കേരളത്തില്‍ കൃഷി ചെയ്യുന്നുണ്ട്. ആണ്ടു മുഴുവന്‍ കായ്ക്കുന്ന ഈ ഇനത്തിന്റെ കായ്കള്‍ നീളമുള്ളതാണ്. ഇളം പച്ച നിറത്തില്‍ നീളമുള്ള കോവയ്ക്കയാണ് കേരളത്തിലെ ഉപഭോക്താക്കള്‍ക്ക് കൂടുതല്‍ പ്രിയങ്കരം.
മണ്ണില്‍ എപ്പോഴും ഈര്‍പ്പം നിലനിര്‍ത്തേണ്ടതിനാല്‍ കോവല്‍ ജലസേചനത്തോട് നന്നായി പ്രതികരിക്കും. എന്നാല്‍ മണ്ണില്‍ വെള്ളം കെട്ടിനില്‍ക്കാനും പാടില്ല. വള്ളികള്‍ നട്ട് രണ്ട് മാസം കഴിയുന്നതോടെ പൂക്കുവാനും കായ്കള്‍ പിടിക്കുവാനും തുടങ്ങും. കായ്ച്ചു തുടങ്ങിയാല്‍ പിന്നെ ആണ്ടു മുഴുവനും കായ്കള്‍ സ്ഥിരമായി ലഭിക്കും. കായ്കള്‍ മുപ്പെത്തുന്നതിനു മുമ്പുതന്നെ വിളവെടുക്കണം. ആഴ്ചയില്‍ രണ്ടുതവണ വിളവെടുക്കും. മൂന്നു വര്‍ഷത്തോളം തൃപ്തികരമായ വിളവ് ലഭിക്കും. അതു കഴിഞ്ഞാല്‍ വള്ളികള്‍ പിഴുതുമാറ്റി പുതിയ വള്ളികള്‍ നടണം.
കേരളീയരുടെ പ്രിയപ്പെട്ട പച്ചക്കറി വിഭവങ്ങളിലൊന്നാണ് കോവയ്ക്ക. പോഷകഗുണത്തിന്റെ കാര്യത്തിലും മുന്നില്‍. വൈറ്റമിന്‍ എ., ബി., ബി.2 എന്നിവ കോവയ്ക്കയിലുണ്ട്. വേരും തണ്ടും ഇലകളും കായ്കളും ത്വക് രോഗങ്ങള്‍ക്കും ശ്വാസകോശ രോഗങ്ങള്‍ക്കും പ്രമേഹത്തിനും പനിക്കും പ്രതിവിധിയായി ഉപയോഗിക്കുന്നു. - See more at: http://malayalivartha.com/index.php?page=newsDetail&id=12778#sthash.P4vCT3tA.dpuf

No comments:

Post a Comment